Monday, May 6, 2024
Local NewsNewsObituary

കാഞ്ഞിരപ്പള്ളി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനാണ് 

എരുമേലി: എരുമേലി  ചെമ്പകപ്പാറയിൽ മൃഗസംരക്ഷണ  വകുപ്പിന്റെ ആംബുലൻസ് മരത്തിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ സാരമായി പരിക്കേറ്റയാൾ മരിച്ചു .കാഞ്ഞിരപ്പള്ളി ആർ എ സി  ഓഫീസിലെ അറ്റൻഡർ
കെഴുവനാൽ  ശങ്കർ ഭവനം വീട്ടിൽ ഗോകുൽ ശങ്കർ ( 34 ) ആണ്  അല്പം മുമ്പ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച്  മരിച്ചത്.  ഇന്ന്  ഉച്ചയ്ക്ക് 1:45 ഓടെ ചെമ്പകപ്പാറ സമീപമായിരുന്നു  അപകടം. വിവിധ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കുന്ന വെറ്റിനറി വിഭാഗത്തിന്റെ ആംബുലൻസ് മുക്കൂട്ടുതറ  മൃഗാശുപത്രിയിൽ  മരുന്ന് നൽകിയതിന് ശേഷം എരുമേലി ആശുപത്രിയിലേക്ക് മരുന്നുമായി  വരുന്നതിനിടയായിരുന്നു അപകടം. അപകടത്തെ തുടർന്ന് മൂന്ന് പേരേയും  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിക്കുകയായിരുന്നു.
ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരായ  ബിജു തോമസ് ,  അജിമോൻ എന്നിവർ ഇവിടെ ചികിൽസയിലാണ്