Tuesday, May 14, 2024
keralaNewsObituary

കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് മൂന്ന് പേര്‍ മരിച്ചു.

കോട്ടയം പുതുപ്പള്ളിക്കടുത്ത് തൃക്കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. മുണ്ടക്കയം മുരിക്കുംവയല്‍ സ്വദേശി കുന്നപള്ളിയില്‍ കെ.കെ ജിന്‍സ്,ബന്ധുവായ മുരളി ഇദ്ദേഹത്തിന്റെ മകള്‍ ജലജ എന്നിവരാണ് മരിച്ചത്.ഇന്ന് വൈകുന്നേരം ആറോടെയായിരുന്നു സംഭവം. പമ്പാടിയില്‍ ഒരു മരണ വീട്ടില്‍ പോയ ശേഷം ബന്ധുകളെ പത്തനംതിട്ട കവിയൂരില്‍ ഉള്ള വീട്ടില്‍ കൊണ്ടുവിടാന്‍ പേകുന്നതിടെയായിരുന്നു അപകടം.കാറില്‍ ഉണ്ടായിരുന്ന ജലജയുടെ മക്കളായായ അഷിനെയും അതുലിനെയും പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ബസിലെ ചില യാത്രക്കാര്‍ക്കും പരിക്കേറ്റു.അഗ്‌നിശമന സേനയും പോലീസും ചേര്‍ന്നു കാര്‍ വെട്ടിപൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.ജിന്‍സ് സ്വകാര്യ ധനകാര്യ സ്ഥാപനമായ മാക് മ എന്ന സ്ഥാപനത്തിലെ
ജോലിക്കാരനാണ്.ഭാര്യ മുട്ടപ്പള്ളി സ്വദേശിനി ശ്രീജിത,മകള്‍.നിയ.