Monday, May 6, 2024
keralaNewspolitics

എരുമേലിയില്‍ കോണ്‍ഗ്രസ് (ഐ),ജനപക്ഷം പാര്‍ട്ടികളില്‍ നിന്നും കൂട്ടരാജി.

എരുമേലി മണ്ഡലത്തില്‍ കണമല വാര്‍ഡില്‍ കോണ്‍ഗ്രസ് (ഐ) ജനപക്ഷം പാര്‍ട്ടികളില്‍ നിന്നും 35 ഓളം കുടുംബങ്ങള്‍ രാജിവെച്ച് കേരളാ കോണ്‍ഗ്രസ് (എം)-ല്‍ ചേര്‍ന്നു.ജോസഫ് പനംത്തോട്ടം, ജോയി മാനേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലേയ്ക്ക് കടന്നുവന്ന ആളുകളെ ജോസഫ് പനംത്തോട്ടത്തിന്റെ വസതിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നു.കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് പി.ജെ സെബാസ്റ്റ്യന്‍, കണമല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ബിനോയ് മാങ്കന്താനം, തോമസ് കൊല്ലാരാത്ത്, സാബു കാലാപറമ്പില്‍, അഡ്വ. ജോബി നെല്ലോലപൊയ്കയില്‍, സന്തോഷ് കുഴിക്കാട്ട് തുടങ്ങിയവര്‍ സമീപം.