Saturday, April 27, 2024
keralaNewspolitics

എരുമേലിയില്‍ ഉദ്ഘാടന മാമാങ്കം ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വൃദ്ധ സദനം തുറക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി റീത്ത് വച്ചു.

എരുമേലി :ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ചെമ്പകപ്പാറയിലെ വൃദ്ധസദനം നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറക്കാതെ-മറ്റ് പദ്ധതികള്‍ക്കായി ലക്ഷങ്ങള്‍ വീണ്ടും ചെലവഴിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ ബിജെപി മണിപ്പുഴ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിങ്കൊടിയും-റീത്ത് വെച്ച് പ്രതിഷേധിച്ചു.കഴിഞ്ഞ കുറെ കാലമായി ചെമ്പകപ്പാറ വൃദ്ധസദനം നിര്‍മ്മിക്കാനായി പഞ്ചായത്ത് ലക്ഷങ്ങളാണ് ചെലവഴിച്ചത്. ആയുര്‍വേദ ആശുപത്രി നിര്‍മ്മാണത്തിന് ആദ്യം സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിര്‍മ്മിച്ചതെങ്കിലും പിന്നീട് അത് വൃദ്ധസദനമായി മാറുകയായിരുന്നു.എന്നാല്‍ വീണ്ടും ലക്ഷങ്ങള്‍ ചിലവച്ച വൃദ്ധസദനം പൂര്‍ത്തീയാക്കാതെയാണ് പഞ്ചായത്ത് അതിന് സമീപത്തായി ഷീ ഹോസ്റ്റല്‍ എന്ന പേരില്‍ മറ്റൊരു പദ്ധതി പൂര്‍ത്തിയാക്കുന്നത്.ഷി ഹോസ്റ്റല്‍ അടക്കം ഇന്ന് രണ്ട് പദ്ധതികളുടെ ഉദ്ഘാടനം നടന്ന സമയത്താണ് ബിജെപിയും റീത്ത് പ്രതിഷേധവുമായി രംഗത്തെത്തിയത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എല്‍ഡിഎഫ് പഞ്ചായത്തില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനം നടത്താതെ ഭരണത്തിന്റെ അവസാനനാളുകളില്‍ ധൃതിപിടിച്ചു പഞ്ചായത്ത് ഉദ്ഘാടനം മാമാങ്കമാണ് നടത്തുന്നതെന്നാരോപിച്ച് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ സെക്രട്ടറി അജികുമാര്‍ പറഞ്ഞു.

പഞ്ചായത്തന്റെ പരിപാടികളെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.പൊതു ഫണ്ട്   ഉപയോഗിച്ച് ഇത്തരത്തില്‍ നിര്‍മ്മാണം തുടങ്ങി പൂര്‍ത്തിയാക്കാതെ ലക്ഷങ്ങള്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മലയോര മേഖലയിലെ പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടാന്‍ സാധ്യതയുള്ള വൃദ്ധസദനം അടിയന്തിരമായി തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എരുമേലി വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ്/സി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ദിനേശന്‍, ബൂത്ത് കമ്മറ്റി പ്രസിഡന്റ് റ്റി ആര്‍ സുരേഷ്,ഉത്തമന്‍,എന്നിവര്‍ സംസാരിച്ചു.