Thursday, May 2, 2024
keralaNews

കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റില്‍.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റില്‍. പുലര്‍ച്ചെ പത്തനാപുരത്തു നിന്നാണ് അറസ്റ്റിലായത്.സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. 2020 ജനുവരി 20ന് എറണാകുളത്തു ഒരു യോഗവും നടന്നു. പ്രദീപ് ഈ ഗൂഢാലോചന യോഗത്തില്‍ പങ്കെടുത്തോ എന്ന് അറിയണ്ടതുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. 2020 ജനുവരി 20ന് എറണാകുളത്തു ഒരു യോഗവും നടന്നു. പ്രദീപ് ഈ ഗൂഢാലോചന യോഗത്തില്‍ പങ്കെടുത്തോ എന്ന് അറിയണ്ടതുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.ഫോണ്‍ വിളിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ് തിരുനെല്‍വേലി സ്വദേശിയുടെ പേരില്‍ എടുത്തതാണെങ്കിലും ഒരുതവണ ഉപയോഗിച്ച ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാപ്പുസാക്ഷിയെ വിളിച്ചതിന് തൊട്ടടുത്ത ദിവസം പത്തനാപുരത്തു ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുതവണ ജയിലിലെത്തി ദിലീപിനെ കണ്ടിട്ടുണ്ട്. മാത്രമല്ല, സോളര്‍ കേസിന്റെ കാലത്ത് സരിതയെ ജയിലില്‍ കണ്ട് സ്വാധീനിക്കാന്‍ പ്രദീപ് ശ്രമിച്ചതായും പൊലീസ് പറയുന്നു.ഫോണ്‍ വിളിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ് തിരുനെല്‍വേലി സ്വദേശിയുടെ പേരില്‍ എടുത്തതാണെങ്കിലും ഒരുതവണ ഉപയോഗിച്ച ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാപ്പുസാക്ഷിയെ വിളിച്ചതിന് തൊട്ടടുത്ത ദിവസം പത്തനാപുരത്തു ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുതവണ ജയിലിലെത്തി ദിലീപിനെ കണ്ടിട്ടുണ്ട്. മാത്രമല്ല, സോളര്‍ കേസിന്റെ കാലത്ത് സരിതയെ ജയിലില്‍ കണ്ട് സ്വാധീനിക്കാന്‍ പ്രദീപ് ശ്രമിച്ചതായും പൊലീസ് പറയുന്നു.
2020 ജനുവരി 24നാണ് പ്രദീപ് കുമാര്‍ കാസര്‍കോട് ബേക്കല്‍ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ മുറിയെടുത്തതിനുശേഷം കാസര്‍കോട് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ടു, ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിന്‍ ലാലിനെ ഫോണില്‍ വിളിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരിച്ചുപോയി. പിന്നീട് മാസങ്ങള്‍ക്കുശേഷം സെപ്റ്റംബറിലാണു ഭീഷണിക്കത്തുകള്‍ ലഭിക്കുന്നത്.നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് പള്‍സര്‍ സുനിക്കായി ജയിലില്‍നിന്നു കത്തയച്ചത് വിപിന്‍ ലാല്‍ ആയിരുന്നു. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണയില്‍ വിപിന്റെ മൊഴികള്‍ അതിനിര്‍ണായകവും ആണ്.