Tuesday, April 30, 2024
keralaNews

എരുമേലി ഗ്രാമപഞ്ചായത്തിലെ  രണ്ട് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 കോവിഡ് വ്യാപനം രൂക്ഷമായ എരുമേലി ഗ്രാമപഞ്ചായത്തിലെ
രണ്ടു വാർഡുകളിൽ  ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു .
ഉമ്മിക്കുപ്പ – 15 , മുക്കൂട്ടുതറ 16  എന്നീ വാർഡുകളിലാണ്  കളക്ടർ  144 നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്  .ഇന്നലെ മാത്രം 54  കേസുകളാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത് . അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ  റേഷൻ കടകൾ എന്നിവ മാത്രമേ തുറക്കാൻ പാടുള്ളൂ , നാല്  പേരിൽ കൂടുതൽ കൂട്ടംകൂടി നിൽക്കാൻ പാടില്ല ,  കടകളുടെ ഫോൺ നമ്പറുകൾ പരസ്യമായി പ്രദർശിപ്പിക്കണം , കടകൾ പാർസൽ സർവീസുകൾ കൂടുതൽ നടത്തണം നിരവധി നിർദ്ദേശങ്ങളാണ്  നൽകിയിരിക്കുന്നത് . കോവിഡിന്റെ  വ്യാപനം മൂലം പഞ്ചായത്തിൽ ആദ്യമായാണ് രണ്ട് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് .