Tuesday, May 21, 2024
keralaNewspolitics

പെരുമാറ്റച്ചട്ട ലംഘനം: മുഖ്യമന്ത്രിക്ക് നോട്ടിസ്

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ധര്‍മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മുഖ്യമന്ത്രി പിണറായി വിജയനു കലക്ടറുടെ നോട്ടിസ്. പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വയോജനസദനങ്ങളിലും കോവിഡ് വാക്സീന്‍ നേരിട്ട് എത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ലഭിച്ച പരാതിയിലാണു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കെ.വി.സുഭാഷ് നോട്ടിസ് നല്‍കിയത്.എന്നാല്‍ പുതിയ പരിപാടിയോ ആനുകൂല്യമോ പ്രഖ്യാപിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പിണറായി വിജയന്റെ ചീഫ് ഏജന്റ് അഡ്വ. പി.ശശി കലക്ടര്‍ക്കു മറുപടി നല്‍കി.