Thursday, May 2, 2024
keralaLocal NewsNews

എരുമേലി ചന്ദനക്കുടം ഇന്ന്

എരുമേലി: ഹിന്ദു – മുസ്ലീം ഐക്യത്തിന്റെ സന്ദേശം നല്‍കി അയ്യപ്പനും – വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വിശ്വാസം കൈമാറുന്ന എരുമേലി ചന്ദനക്കുട ഘോഷയാത്ര ഇന്ന് (10/01/21 തിങ്കള്‍) നടക്കും.ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ നാളെ നടക്കും. അമ്പലപ്പുഴ – ആലങ്ങാട് ദേശക്കാരുടെ പേട്ട തുള്ളലാണ് നടക്കുന്നത്. ചന്ദനക്കുട ആഘോഷത്തിന് മുന്നോടിയായി മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയില്‍ വൈകിട്ട് അഞ്ചിന് അമ്പലപ്പുഴ പേട്ട സംഘവും മഹല്ലാ മുസ്ലിം ജമാത്ത് പ്രതിനിധ്യകളുമായുള്ള സൗഹൃദ സംഗമം നടക്കും.

സൗഹൃദ സംഗമം പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. ജമാത്ത് പ്രസിഡന്റ് പി.എ. ഇര്‍ഷാദ് അദ്ധ്യക്ഷന്‍ വഹിക്കും. ട്രഷറര്‍ സി യു അബ്ദ്ദുള്‍ കരീം സ്വാഗതം പറയും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി, ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ബൈജു , അമ്പലപ്പുഴസംഘം സമൂഹ പെരിയോന്‍ ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ പത്തനംതിട്ട എം പി ആന്റോ ആന്റണി, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ , കെ. ജെ. തോമസ് മുന്‍. എം എല്‍ എ , പി. കെ. വിജയകുമാര്‍ (മെമ്പര്‍, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍), കെ. അനന്തഗോപന്‍ (പ്രസിഡന്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്), ശ്രീമൂലം തിരുനാള്‍ പി. ജി. ശശികുമാര്‍ വര്‍മ്മ (പ്രസിഡന്റ് പന്തളം കൊട്ടാരം ട്രസ്റ്റ് & രാജപ്രതിനിധി), ഡോ. പി.കെ. ജയശ്രീ ഐ എ എസ് (ജില്ലാ കളക്ടര്‍), ഡി. ശില്പ ഐ പി എസ് (ജില്ലാ പോലീസ് ചീഫ്), ഫാ. വര്‍ഗ്ഗീസ് പുതുപ്പറമ്പില്‍ (വികാരി, അസംപ്ഷന്‍ ഫെറോനാ ചര്‍ച്ച്, എരുമേലി), തങ്കമ്മ ജോര്‍ജ്ജുകുട്ടി (പ്രസിഡന്റ്, എരുമേലി പഞ്ചായത്ത് ) , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സുഭേഷ് സുധാകരന്‍ , ജൂബി അഷറഫ്, നാസര്‍ പനച്ചി, വി. ഐ. അജി , പി. എ. ഷാനവാസ് , ജെസ്‌ന നജീബ് , സഖറിയ ഡൊമിനിക് (പ്രസിഡന്റ്, എരുമേലി സര്‍വ്വീസ് സഹകരണ സംഘം), റ്റി. എസ്. അശോക് കുമാര്‍ (പ്രസിഡന്റ്, എന്‍.എസ്.എസ്. കരയോഗം എരുമേലി), ബിജി കല്ല്യാണി (പ്രസിഡന്റ് എസ്.എന്‍.ഡി.പി. എരുമേലി ശാഖ),എ. സി. അനില്‍ (സെക്രട്ടറി, കെ.പി.എം.എസ്., കാഞ്ഞിരപ്പള്ളി യൂണിയന്‍), അനിയന്‍ എരുമേലി (പ്രസിഡന്റ് അയ്യപ്പസേവാ സംഘം) എസ്. മനോജ് (സംസ്ഥാന സെക്രട്ടറി, അയ്യപ്പസേവാ സമാജം), വി പി വിജയന്‍പിള്ള (പ്രസിഡന്റ്, കേരള വെള്ളാള മഹാസഭ എരുമേലി ), ഹരിദാസ് നീലകണ്ഠന്‍(പ്രസിഡന്റ് അഖിലകേരള വിശ്വകര്‍മ്മ മഹാസഭ), മുജീബ് റഹ്‌മാന്‍ (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, എരുമേലി യൂണിറ്റ്), പി. ആര്‍. ഹരികുമാര്‍ (സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി, എരുമേലി യൂണിറ്റ്) എന്നിവരും പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ്, സെക്രട്ടറി സി എ എം കരീം, ട്രഷര്‍ സി യു അബ്ദുല്‍ കരീം , എന്നിവര്‍ പറഞ്ഞു. ഉദ്ഘാടനത്തിനുശേഷമാണ് ചന്ദനക്കുട ഘോഷയാത്ര ആരംഭിക്കുന്നത് .ചന്ദനക്കുടം , പേട്ടതുള്ളല്‍ ആഘോഷങ്ങളുടെ ഭാഗമായി എരുമേലി ടൗണ്‍ കൂടിയുള്ള വാഹനഗതാഗതത്തിന് പോലീസ് നിയന്ത്രണവും ഏര്‍പ്പെടുത്തി.