Friday, April 26, 2024
EntertainmentkeralaNews

ദിലീപ്  തിങ്കാളാഴ്ച 10.15ന് എല്ലാ ഫോണുകളും ഹാജരാക്കണം: ഹൈക്കോടതി.

ദിലീപ് എല്ലാ ഫോണുകളും തിങ്കാളാഴ്ച  ഹാജരാക്കണമെന്ന് ഹൈക്കോടതി.
തിങ്കളാഴ്ച്ച 10.15ന്  മുന്‍പ് എല്ലാ മൊബൈല്‍ ഫോണുകളും ഹൈക്കോടതിയുടെ രജിസ്ട്രാര്‍ക്ക് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചൊവ്വാഴ്ച്ച വരെ സമയം നല്‍കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. തിങ്കളാഴച രാവിലെ തന്നെ വേണം.ആരെയെങ്കിലും അയച്ച് ഫോണ്‍ ഇവിടെ എത്തിക്കണമെന്ന് കോടതി പറഞ്ഞു.എന്നാല്‍ എല്ലാ ഫോണുകളും തനിക്ക് ഹാജരാക്കാന്‍ കഴിയില്ലയെന്ന് ദിലീപിന്റെ അഭിഭാക്ഷന്‍ വാദിച്ചു.ഫോറന്‍സിക് പരിശോധനയ്ക്കായി ഫോണുകള്‍ മുംബൈയിലെ ഒരു സ്വകാര്യ ഏജന്‍സിക്ക് അയച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു.

സഹകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.അന്വേഷണം മുമ്പോട്ട് പോകണമെന്ന് കോടതി പറഞ്ഞു.ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. സ്വന്തം നിലയ്ക്ക് ഫോണ്‍ പരിശോധനയ്ക്ക് നല്‍കാനാവില്ല. ഇതിന് അവകാശം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഏജന്‍സികള്‍ക്കു മാത്രമാണ്. അല്ലാത്ത ഫലം തെളിവ് നിയമപ്രകാരം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.