Thursday, May 2, 2024
EntertainmentkeralaNews

ദിലീപ് ഫോണ്‍ കൈമാറേണ്ടതാണെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി: കേരളത്തിലെ ഫോറന്‍സിക് ലാബുകളില്‍ പരിശോധിക്കരുത് ദിലീപ് :അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അര്‍ഹതയില്ല പ്രോസിക്യൂഷന്‍

ദിലീപ് ഫോണ്‍ കൈമാറേണ്ടതാണെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. സ്വന്തം നിലയ്ക്ക് ഫോണ്‍ പരിശോധനയ്ക്ക് നല്‍കാനാവില്ല. ഇതിന് അവകാശം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഏജന്‍സികള്‍ക്കു മാത്രമാണ്. അല്ലാത്ത ഫലം തെളിവ് നിയമപ്രകാരം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിലെ ഫോറന്‍സിക് ലാബുകളില്‍ പരിശോധിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാമെന്നും ദിലീപ് വ്യക്തമാക്കി. എന്നാല്‍, അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണ്‍ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനയില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമല്ല തെളിവ്. എംജി റോഡിലും മൂന്നുപ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.