Tuesday, April 16, 2024
EntertainmentkeralaNews

ദിലീപ് ആറ് ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണം

ദിലീപ് ആറ് ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണം.തിങ്കളാഴ്ച്ച 10.15ന് മുന്‍പ് ആറ് മൊബൈല്‍ ഫോണുകള്‍ മുദ്ര വച്ച കവറില്‍ ഹൈക്കോടതിയുടെ രജിസ്ട്രാര്‍ക്ക് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നാല് ഫോണുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. നാലാമത്തെ ഫോണ്‍ ഏതെന്ന് നോട്ടീസില്‍ വ്യക്തമല്ലെന്ന് കോടതി. IMEI നമ്പരുണ്ടെന്ന് പ്രോസിക്യൂഷന്‍, കോള്‍ ഡേറ്റ റെക്കോര്‍ഡ് വഴിയാണ് വിവരം ലഭിച്ചതെന്നും കോടതിയെ അറിയിച്ചു. എല്ലാ ഫോണുകളും തിങ്കളാഴ്ച ഹാജരാക്കാന്‍ കഴിയില്ലയെന്ന് ദിലീപിന്റെ അഭിഭാക്ഷന്റെ വാദത്തിന് കോടതി വേണമെങ്കില്‍ ഇന്നു തന്നെ ഇവിടെ ഫോണ്‍ എത്തിക്കാന്‍ കഴിയുമെന്ന് മറുപടി പറഞ്ഞു.കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ദിലീപ് പറയുന്ന ഫോണ്‍ ഒഴിവാക്കി.ദിലീപിന്റെ മൂന്ന് ഫോണ്‍, സഹോദരന്‍ അനൂപിന്റെ രണ്ട് ഫോണ്‍ ,സഹോദരി ഭര്‍ത്താവ് സുരജിന്റെ ഫോണ്‍ എന്നിവയാണ് കോടതിയില്‍ ഹാജരാക്കേണ്ടത്.