Sunday, May 5, 2024
keralaNewsObituary

വനത്തില്‍ നിന്നും വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികള്‍ ഇടിമിന്നലേറ്റ് മരിച്ചു.

വനത്തില്‍ നിന്നും വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികള്‍ ഇടിമിന്നലേറ്റ് മരിച്ചു. സംഘത്തിലെ 2 പേര്‍ക്ക് പരിക്കേറ്റു. അടിമാലി ചൂരക്കട്ടന്‍ ആദിവാസി കോളനിയില്‍ സുബ്രമണ്യന്‍ (55) ഭാര്യ സുമിത (48) എന്നിവരാണ് മരിച്ചത്. ഇതേ കോളനിയില്‍ താമസക്കാരനും മുന്‍ അടിമാലി പഞ്ചായത്ത് അംഗവുമായ ബാബു ഉലകന്‍ (52), ഭാര്യ ഓമന (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച കോളനിയില്‍ നിന്നും 5 കിലോമീറ്റര്‍ ഉള്‍വനത്തില്‍ നിന്നും വരിക്കിന്‍ കായ ശേഖരിക്കാന്‍ പോയതായിരുന്നു ഇവര്‍. 4 മണിയാടെ മഴ ശക്തമായതാടെ ഇവര്‍ വനത്തില്‍ കുടുങ്ങി. ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഇതോടൊപ്പം ഉണ്ടായ മിന്നലില്‍ ദമ്പതികള്‍ മരിക്കുകയായിരുന്നു.
പിന്നീട് ബാബു ഉലകന്‍ പുറത്തെത്തി വിവരം പറഞ്ഞതോടയാണ് സംഭവം പുറത്തറിഞ്ഞത്. മൃതദേഹങ്ങള്‍ വനത്തില്‍ നിന്നും പുറത്ത് കാെണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അടിമാലി പൊലീസ്, ഫയര്‍ ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവരെല്ലാം വനത്തിലേക്ക് പോയിട്ടുണ്ട്.