Tuesday, May 21, 2024
indiaNews

പ്രശസ്ത ചലച്ചിത്ര നിരൂപകനും മാദ്ധ്യമ പ്രവര്‍ത്തകനുമായ രാജീവ് മസന്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.

പ്രശസ്ത ചലച്ചിത്ര നിരൂപകനും മാദ്ധ്യമ പ്രവര്‍ത്തകനുമായ രാജീവ് മസന്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മുംബൈയിലെ കോകിലബിന്‍ ആശുപത്രിയിലാണ് മസന്ത് ചികിത്സയിലുള്ളത്.ശരീരത്തിലെ ഓക്‌സിജന്‍ നില കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തീവ്രപരിചണ വിഭാഗത്തിലാണ് അദ്ദേഹം നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.