Friday, April 26, 2024
keralaNewsObituary

മലപ്പുറം തിരൂര്‍ സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്

തൃശൂര്‍: നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലപ്പുറം തിരൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ യുവാക്കളുടെ സംഘം തിരൂരിലേക്ക് മടങ്ങുമ്പോഴാണ് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ യുവാക്കളെ നാട്ടുകാരാണ് പുറത്തെടുത്തത്. സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.