Friday, May 17, 2024
keralaNewsObituary

വിശ്വഹിന്ദു പരിഷത്ത് മുന്‍ ദേശീയ ഉപാദ്ധ്യക്ഷന്‍ കെ.വി. മദനന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് മുന്‍ ദേശീയ ഉപാദ്ധ്യക്ഷനും സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന കെ.വി. മദനന്‍ മാസ്റ്റര്‍ (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലുവ യുസി കോളേജിന് സമീപം ഡോക്ടേഴ്‌സ് ലൈനിലുള്ള രേവതിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ എന്നിങ്ങനെയുള്ള ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ ദീര്‍ഘകാലം നിര്‍വഹിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രസിഡന്റായിരുന്ന പട്ടിക ജാതി വര്‍ഗ സംവരണ സംരക്ഷണ സമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. പരേതയായ എ.കെ. വള്ളിയമ്മയാണ് ഭാര്യ. ഡോ. ഗോപികൃഷ്ണ, മുരളികൃഷ്ണ, കൃഷ്ണ മുരാരി എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് യുസി കോളേജിന് സമീപം എസ്എന്‍ഡിപി ശ്മശാനത്തില്‍ നടക്കും.