Saturday, May 11, 2024
keralaNews

ബസ് ചാര്‍ജ് മിനിമം  10 രൂപ ;ഓട്ടോ റിക്ഷ മിനിമം ചാര്‍ജ് 30 രൂപയും

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി. തിരുവനന്തപുരത്ത് വൈകിട്ടു ചേര്‍ന്ന ഇടതു മുന്നണി യോഗത്തിലാണ് തീരുമാനം. ബസ് ചാര്‍ജ് മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് 10 രൂപയാക്കും. മിനിമം ചാര്‍ജ് ദൂരത്തിനുശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കി . കണ്‍സഷന്‍ നിരക്ക് പുനഃപരിശോധിക്കും. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും.

ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജ് 30 രൂപയാകും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നല്‍കണം. ടാക്‌സിക്കൂലിയും കൂട്ടി. 1500 സിസിയില്‍ താഴെയുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് 200 രൂപയാകും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സികള്‍ക്ക് 5 കിലോമീറ്റര്‍ വരെ 225 രൂപ. അധികം വരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ.