Tuesday, May 14, 2024
keralaNewsObituary

 തേൻ എടുക്കുന്നതിനിടെ മധ്യവയ്‌സക്കന്‍   തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. 

പമ്പാവാലി : സ്വന്തമായി വളർത്തുന്ന തേനീച്ചയുടെ
തേൻ എടുക്കുന്നതിനിടെ മധ്യവയ്‌സക്കന്‍ തേനീച്ചയുടെ കുത്തേറ്റ്    മരിച്ചു. എഴുകുമൺ പുതിയത്ത്
ചെറിയാൻ ജോസഫ് ( കുഞ്ഞുമോൻ – 56 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
വളർത്തുന്ന തേനീച്ചയുടെ തേൻ എടുക്കുന്നതിനിടെ കുഞ്ഞുമോന്റെ  ശരീരത്തിൽ തേനീച്ചയുടെ കുത്തേക്കുകയായിരുന്നു. ഉടനെ വീട്ടിലെത്തി മകൾ തേനീച്ചയുടെ കൊല്ലി പറിച്ചെടുക്കുന്നതിനിടെ കുഞ്ഞുമോൻ കുഴഞ്ഞു വീഴുകയും  ഉടനെ മുക്കൂട്ടുതറ അസീസ്സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .എഴുകുമൺ ഗ്രാമ ഹരിത ഫാർമേഴ്സ്  ക്ലബ്ബിന്റെ  സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. ഭാര്യ, ജാൻസി .മക്കൾ. റോയി, അലീന , സംസ്ക്കാരം നാളെ വൈകിട്ട് നാല് മണിക്ക് എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയിൽ.