Monday, May 6, 2024
HealthkeralaNews

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേര്‍ രോഗമുക്തരായി. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ആണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 310, കൊല്ലം 654, പത്തനംതിട്ട 155, ആലപ്പുഴ 658, കോട്ടയം 683, ഇടുക്കി 283, എറണാകുളം 503, തൃശൂര്‍ 647, പാലക്കാട് 973, മലപ്പുറം 684, കോഴിക്കോട് 556, വയനാട് 67, കണ്ണൂര്‍ 285, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,54,774 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,19,262 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,739 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1815 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരുണാപുരം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8, 16, 17), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 23), എറണാകുളം ജില്ലയിലെ കീരമ്ബാറ (സബ് വാര്‍ഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 600 ഹോട്ട് സ്പോട്ടുകളാണുള്ളത്.