Tuesday, May 14, 2024
keralaNewspolitics

കേരള കോണ്‍ഗ്രസ് എമ്മിന് പൂഞ്ഞാര്‍ സീറ്റും..

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റും കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ഇടതുമുന്നണിയില്‍ തീരുമാനമായി. പൂഞ്ഞാര്‍, കുറ്റ്യാടി, റാന്നി സീറ്റുകളും കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിനു നല്‍കും.
റാന്നി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു. രാജു ഏബ്രഹാമായിരുന്നു റാന്നിയെ പ്രതിനിധീകരിച്ചിരുന്നത്. ചങ്ങനാശേരി സീറ്റിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ചങ്ങനാശേരിക്കുവേണ്ടി സിപിഐയും രംഗത്തുണ്ട്.പരമ്പരാഗതമായി മത്സരിച്ച സീറ്റുകളെല്ലാം വേണമെന്നായിരുന്നു ജോസ് പക്ഷത്തിന്റെ ആവശ്യം.