Saturday, May 4, 2024
indiakeralaNews

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു.

ഗുജറാത്തിലെ രാജ്കോട്ടില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. റിയ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് പതിവ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി ബോധരഹിതയായി വീണത്.അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രം നേര്‍ത്തതാണ്. ശൈത്യകാലത്ത് ശരീരത്തെ ചൂടാക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടാകണമെന്നും, ഇത് ഹൃദയാഘാതത്തിന് മുമ്പ് രക്തം കട്ടപിടിക്കാന്‍ ഇടയാക്കിയിരിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.സംഭവത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നടപടിയെടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യാനുസരണം കട്ടിയുള്ള വസ്ത്രം ധരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. നേരത്തെ സ്‌കൂളുകള്‍ നിര്‍ദേശിച്ച വസ്ത്രം വിദ്യാര്‍ഥികള്‍ ധരിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അതേസമയം സ്‌കൂള്‍ തുറക്കുന്ന സമയത്തില്‍ മാറ്റം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.