Monday, May 13, 2024
keralaNews

ശബരിമലയില്‍ ദര്‍ശന സമയം കൂട്ടി

ശബരിമല: ശബരിമലയില്‍ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് രാത്രിയില്‍ അരമണിക്കൂര്‍ കൂടി ദര്‍ശന സമയം കൂട്ടി. രാത്രി പതിനൊന്നരയ്ക്ക് നട അടയ്ക്കും. ഇതോടെ ശബരിമലയിലെ ദര്‍ശന സമയം ഒന്നരമണിക്കൂര്‍ ആണ് കൂട്ടിയിരിക്കുന്നത്.

ആദ്യം ഒരു മണിക്കൂര്‍ ആണ് കൂട്ടിയത്. ഉച്ചക്ക് 3 മണിക്ക് നട തുറക്കും. എന്നാല്‍ പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോര്‍ഡ് വിലയിരുത്തുന്നു. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തി തീര്‍ത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.

തര്‍ക്കം തുടരുന്നതിനിടെ വെര്‍ച്ചല്‍ ക്യൂ എണ്‍പതിനായിരം ആക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കി. എരുമേലി നിലയ്ക്കല്‍ റൂട്ടില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണ് വിടുന്നത്.