Saturday, April 27, 2024
keralaNewsObituary

മരത്തിൽ നിന്നും വീണു മരിച്ചു.

മുണ്ടക്കയം: മരത്തിൽ നിന്നും വീണു മരിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് മുരിക്കുംവയൽ കൈപ്പൻ പ്ലാക്കൽ വിനോദ് (47) ആണ് മരിച്ചത്.കുഴിമാവിന് സമീപം മൂഴിക്കലിൽ ഇന്ന്  രാവിലെയാണ് അപകടം.സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരത്തിന് മുകളിൽ കയറി ഇലക്ടിക് വാൾ ഉപയോഗിച്ച് മരം മുറിക്കുന്നതിനിടയിൽ വാൾ തെന്നി മരത്തിൽ കെട്ടിയ വടത്തിൽ തട്ടി വടം പൊട്ടി വിനോദ് താഴേക്ക് വീഴുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.