Monday, April 29, 2024
keralaNewsObituary

ബ്യാരി ഗവേഷകനും എഴുത്തുകാരനുമായ പ്രൊഫ.ബി എം ഇച്ചിലങ്കോട് അന്തരിച്ചു

പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ബ്യാരി ഗവേഷകനുമായ പ്രൊഫ. ബി എം ഇച്ചിലങ്കോട് (84) അന്തരിച്ചു. ഞായറാഴ്ച രാത്രി മംഗളൂറിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. മൂഡബിദ്രിയില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ബ്യാരി ഭാഷയെക്കുറിച്ച് അനവധി പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ബ്യാരി സംസ്‌കാരം, സാഹിത്യം എന്നീ മേഖലകളില്‍ ആഴത്തിലുള്ള പഠനം നടത്തിയ അദ്ദേഹം അവസാന നാളുകള്‍ വരെ ആ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. പുതുതലമുറയിലെ അനവധി പേരെ ഈ മേഖലയില്‍ അദ്ദേഹം വാര്‍ത്തെടുക്കുകയും ചെയ്തു. സ്വാമി വിവേകാനന്ദനും ഇന്ത്യന്‍ സമൂഹവും, ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ പ്രണായ കാവ്യ തുടങ്ങിയ 30 ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഭാര്യയും നാല് ആണ്‍മക്കളും ഒരു മകളുമുണ്ട്. മൃതദേഹം ഉച്ചയ്ക്ക് മുമ്ബായി ജന്മനാടായ ഇച്ചിലങ്കോടില്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.