Wednesday, May 15, 2024
Healthkerala

സര്‍ക്കാരന്  ചിറ്റമ്മ നയം; സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ അതൃപ്തി പടരുന്നു

സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ അതൃപ്തി പടരുന്നു. കോവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരിലാണ് സര്‍ക്കാരിന്റെ ചിറ്റമ്മ നയം അതൃപ്തി പടര്‍ത്തുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ അവധിപോലും എടുക്കാതെ പൂര്‍ണ്ണസമയം പ്രതിരോധപ്രവര്‍ത്തനങ്ങളിലും അനുബന്ധകാര്യങ്ങളിലും കൈമെയ്യ് മറന്ന് പ്രവര്‍ത്തിച്ചവരാണ്പബ്ളിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പബ്ളിക് ഹെല്‍ത്ത് നേഴ്സുമാരും. എന്നാല്‍ കോവിഡ് മുന്നണിപ്പോരാളികള്‍ എന്ന സര്‍ക്കാര്‍ വിശേഷണത്തില്‍ ഇക്കൂട്ടരെ ഉള്‍പ്പെടുത്തിയില്ല എന്നുമാത്രമല്ല ശമ്പളപരിഷ്‌ക്കരണത്തില്‍ ഇവരെ തഴയുകയും ചെയ്തു.                                                                                                                                    ഇതിനുപുറമെ ഇപ്പോള്‍ സംസ്ഥാനത്ത് കോവിഡ് 19 രൂക്ഷമാകുന്നസാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനും ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍വിപുലമാക്കുന്നതിനുമായി തദ്ദേശസ്വയംഭരണസ്ഥാപനതലത്തില്‍ കോര്‍ടീം,വാര്‍റൂം/കണ്‍ട്രോള്‍റൂം,ക്ലസ്റ്റര്‍ സംവിധാനം എന്നിവരൂപീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.                            ഗ്രാമ പഞ്ചായത്ത് വകുപ്പ് ഐടി വിഭാഗം പുറത്തിറക്കിയ ഔദ്യോഗിക ലഘുലേഖയില്‍ ഗ്രാമപഞ്ചായത്തുകളില്‍ രാപ്പകല്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന പബ്ളിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരേയും പബ്ളിക് ഹെല്‍ത്ത് നഴ്സസ് മാരെയും ഒഴിവാക്കിയതില്‍ കേരളാ ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂണിയന്‍ പ്രതിഷേധിച്ചിട്ടുണ്ട്.