Tuesday, April 30, 2024
keralaLocal NewsNews

എരുമേലി ഇരുമ്പൂന്നിക്കരയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇരുമ്പൂന്നിക്കരയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഈ കുടുംബത്തിലെ ഒരാള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുടുംബത്തിലെ മറ്റ് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ചവരെ മറ്റ് ക്വാറന്റേന്‍ സെന്ററിലേക്ക് മാറ്റാതെ സ്വന്തം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ ഇരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.എന്നാല്‍ ഇത് നാട്ടുകാരില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.ഇതുവരെ എരുമേലി പഞ്ചായത്തില്‍ 118 പേര്‍ക്കാണ് സ്ഥിരീകരിച്ചത് . ഇതില്‍ 73 പേര്‍ കോവിഡ് മുക്തി നേടി. ബാക്കി 45 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തന്നെയാണ്. എരുമേലി പഞ്ചായത്തില്‍ നേര്‍ച്ചപ്പാറ, കനകപ്പലം എന്നീ വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണുകളിലാണ്.
എന്നാല്‍ കോവിഡ് മഹാമാരിയെ ജാഗ്രത യോടെ നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ട കാര്യത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായതായും പരാതി ഉണ്ട്.മുന്നറിയിപ്പുകള്‍ നല്‍കുന്ന കാര്യത്തിലും – നടപടികള്‍ സ്വീകരിക്കുന്നതിലും ആരോഗ്യ വകുപ്പിന് വീഴ്ച ഉണ്ടായതായാണ് പരാതി.