Tuesday, May 7, 2024
keralaNewsObituary

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം.

തിരുവനന്തപുരം : സംസ്ഥാന പാതയില്‍ പാലോട് സാമി മുക്കില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, രണ്ട് യുവാക്കള്‍ മരിച്ചു. ചള്ളിമുക്ക് സ്വദേശി നവാസ് (20), ഉണ്ണി (22) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. എതിര്‍ ദിശകളില്‍ നിന്നെത്തിയ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.