Saturday, May 18, 2024
keralaNews

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു.

പത്തനംതിട്ട :ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു.പത്തനംതിട്ട ളാഹ വിളക്കു വഞ്ചിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ബസ് റോഡിലെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ ബസ് ഒരു വശത്തേക്ക് മറിഞ്ഞു. തീര്‍ത്ഥാടകരില്‍ ആരുടേയും നില ഗുരുതരമല്ല.