Monday, April 29, 2024
keralaNews

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 21 പേര്‍ക്ക് പരിക്കേറ്റു.

വെമ്പായത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. കിളിമാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ്സും വെമ്പായത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.