Thursday, May 16, 2024
keralaNewsObituary

ശബരിമല മേല്‍ശാന്തിയുടെ അമ്മാവന്‍ നിര്യാതനായി

പത്തനംതിട്ട:ശബരിമല മേല്‍ശാന്തിയുടെ അമ്മാവന്‍ നിര്യാതനായി.അമ്മാവന്റെ മരണത്തെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി ആചാരപ്രകാരം സന്നിധാനത്തെ പൂജാ കര്‍മ്മങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കും. മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെ അമ്മയുടെ സഹോദരന്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക്മനയ്ക്കല്‍ സി.കെ.ജി നമ്പൂതിരിയാണ് മരിച്ചത്. പുല ഉണ്ടായതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി 10 ദിവസത്തേക്ക് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലേക്ക് മാറി താമസിച്ചു.പകരം പൂജാകര്‍മ്മങ്ങളുടെ ചുമതല തന്ത്രി കണ്ഠരര് രാജീവര് ഏറ്റെടുത്തു.