Sunday, May 5, 2024
keralaNewsObituary

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുറ്റിച്ചിറ വീട്ടില്‍ ജലഗതാഗത വകുപ്പ് ജീവനക്കാരന്‍ ബിജുവിന്റെ ഭാര്യ സജിത(38)ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.വീടിന് പുറത്തുള്ള അടുപ്പില്‍ വെളളം ചൂടാക്കാന്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചപ്പോള്‍ ഉടുത്തിരുന്ന നൈറ്റിയിലേക്ക് പടരുകയായിരുന്നു. എറണാകുളത്തെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരന്നു.മക്കള്‍: വര്‍ഷ,അഭിനവ്.