Saturday, May 4, 2024
keralaNewsObituary

കെഎം ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു

മലപ്പുറം: ദേശീയ അദ്ധ്യാപക പരിഷത്ത് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുറ്റിയാനിക്കല്‍ വീട്ടില്‍ കെഎം ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. ദീര്‍ഘകാലം മലപ്പുറം ജില്ലയിലെ അയ്യായ എഎംയുപി സ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. കോട്ടയം പാലാ ഇടമറ്റം സ്വദേശിയാണ്. ബിജെപി താനൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, ട്രെഷറര്‍ എന്നീ ചുമതലകളിലും പ്രവര്‍ത്തിച്ചിരുന്നു. വിദ്യാനികേതന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായി നിലവില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഒഴൂര്‍ വേദവ്യാസ വിദ്യാനികേതന്‍ സ്ഥാപക അംഗംകൂടിയാണ് . സംസ്‌കാരം തിങ്കളാഴ്ച 12 മണിക്ക് തിരൂരിന് അടുത്ത് ഒഴൂര്‍ വീട്ടുവളപ്പില്‍ നടക്കുമെന്ന്  ബന്ധുക്കള്‍
അറിയിച്ചു.