Wednesday, May 1, 2024
keralaNews

18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനില്‍ സാങ്കേതിക തകരാറെന്ന് പരാതി.

രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനില്‍ സാങ്കേതിക തകരാറെന്ന് പരാതി.കോവിന്‍ വെബ്‌സൈറ്റ് മുഖേന വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ശ്രമിച്ചവരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. കോവിന്‍ വെബ്‌സൈറ്റ് തകരാറിലാണെന്നും പേര് രജിസ്റ്റര്‍ ചെയ്യാനാകുന്നില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഒട്ടേറെപേര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിലും രംഗത്തെത്തിയിട്ടുണ്ട്. കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വെബ്‌സൈറ്റ് തകരാറിലാണെന്നാണ് പലര്‍ക്കും കാണിക്കുന്നത്.