Thursday, April 18, 2024
indiakeralaNews

കൊവിഷീല്‍ഡ് വാക്‌സീന്റെ വില കുറച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്.

സംസ്ഥാനങ്ങള്‍ക്കുള്ള കൊവിഷീല്‍ഡ് വാക്‌സീന്റെ വില കുറച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡോസിന് 400 രൂപയെന്നതില്‍ നിന്നും 100 രൂപ കുറച്ച് ഡോസിന് 300 രൂപയാക്കിയെന്ന് അദര്‍ പൂനെ വാലെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കൊവിഡ് വാക്‌സീന്‍ വ്യത്യസ്ത നിരക്കില്‍ വില്‍പ്പന നടത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിലകുറക്കാനുള്ള തീരുമാനമെന്നാണ് വിവരം.

ഒരേ വാക്‌സീന് രാജ്യത്ത് മൂന്ന് വില എന്ന നയം വലിയ പ്രതിഷേധമാണ് സംസ്ഥാനങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഉയര്‍ത്തിയത്. ഏകീകൃത വിലയാകണമെന്നാണ് ഉയരുന്ന ആവശ്യം. ഈ സാഹചര്യത്തില്‍ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സീനുകളുടെ വില കുറയ്ക്കണമെന്ന് നേരത്തെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.