Wednesday, May 8, 2024
keralaNews

 കേരളത്തിലെ പതിമൂന്ന് ജില്ലകളില്‍ ജനിതക മാറ്റം വന്ന വൈറസ്

ഏറ്റവും കൂടുതല്‍ കോട്ടയത്ത്

കേരളത്തിലെ പതിമൂന്ന് ജില്ലകളില്‍ ഇരട്ട ജനിതക മാറ്റം വന്ന വൈറസ്. 1617 വൈറസ് ബാധ ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയിലാണ്. ഒരു മാസത്തിനിടെയാണ് ജനിതക മാറ്റം വന്ന വൈറസ് വ്യാപനം രൂക്ഷമായത്.പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജനിതകമാറ്റ വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിരിക്കുന്നത്. ജിനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടേതാണ് കണ്ടെത്തല്‍. ഈ സ്ഥാപനത്തെയാണ് വൈറസ് ബാധയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ എല്ലാ രണ്ടാഴ്ച കൂടുമ്‌ബോഴും ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ പഠനത്തിന് വിധേയമാക്കുന്നുണ്ട്. ഈ മാസം ആദ്യവാരം ശേഖരിച്ച സാംപിളുകളില്‍ നാല്‍പത് ശതമാനത്തിലും അതിവേഗ വ്യാപന ശേഷിയുള്ള വിവിധ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു.മുപ്പത് ശതമാനം യു കെ വകഭേദവും, ഏഴ് ശതമാനം ഇരട്ട വകഭേദം സംഭവിച്ച വൈറസും, രണ്ട് ശതമാനം ദക്ഷിണാഫ്രിക്കന്‍ വകഭേദവുമാണ് കണ്ടെത്തിയത്. ഏപ്രില്‍ ആദ്യവാരത്തേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ പേരില്‍ വകഭേദങ്ങള്‍ ബാധിച്ചിരിക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സ്ഥലങ്ങളില്‍ പടരുന്നത് ഇത്തരം വൈറസാണെന്നാണ് സംശയം.കഴിഞ്ഞ ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കണ്ടെത്തിയിരുന്നു.