Saturday, May 18, 2024
keralaNews

സദാചാര പൊലീസ് ചമഞ്ഞ് അതിക്രമം; ഒരാള്‍ പിടിയില്‍

സദാചാര പൊലീസ് ചമഞ്ഞ് എ.എസ്.ഐയെയും ഭാര്യയെയും ആക്രമിച്ച കേസില്‍ ആറ്റിങ്ങല്‍ മാമം ചരുവിളവീട്ടില്‍ നിസാറുദ്ദീനെ (42) ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം മാമത്തുവച്ചായിരുന്നു സംഭവം.

ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ പോയി തിരിച്ചു വരുകയായിരുന്ന കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജേഷിനെയും ഭാര്യ മിനിയെയും ഇയാള്‍ സദാചാരം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. നിസാറുദ്ദീനൊപ്പം ഒരാള്‍കൂടി ഉണ്ടായിരുന്നുവെന്നും അയാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.