Friday, March 29, 2024
AgricultureindiakeralaNewspolitics

കര്‍ഷക സമരം അവസാനിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതോടെ ഡല്‍ഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ അവസാനിപ്പിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. മരിച്ച കര്‍ഷകരോടുളള ആദരസൂചകമായി നാളെ ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയാഘോഷത്തിനുശേഷം കര്‍ഷകര്‍ അതിര്‍ത്തിവിടും.കേന്ദ്രസര്‍ക്കാര്‍ ഉറപ്പുകള്‍ രേഖാമൂലം കിസാന്‍ സംയുക്ത മോര്‍ച്ചയ്ക്ക് നല്‍കി. സിംഘുവിലെ ടെന്റുകള്‍ പൊളിച്ചുതുടങ്ങി. ഒരു വര്‍ഷത്തിലേറെ നീണ്ട പോരാട്ടമാണ് ഇതോടെ അവസാനിക്കുന്നത്. ആവശ്യങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ ഉടന്‍ സമരം അവസാനിപ്പിക്കാനായിരുന്നു കര്‍ഷക സംഘടനകള്‍ക്കിടയിലെ ധാരണ.