Tuesday, May 21, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ക്ലബ്ബുകളും വിനോദപാര്‍ക്കുകളും ബാറുകളും ബെവ്‌കോ വില്പനശാലകളും അടച്ചിടും. ആരാധനാലയങ്ങളിലും വിവാഹച്ചടങ്ങിലും 50 പേര്‍ക്ക് മാത്രമാകും പ്രവേശന അനുമതി. മരണാനന്തര ചടങ്ങില്‍ പരമാവധി 20 പേര്‍ക്കാണ് പ്രവേശനം.വാരാന്ത്യ നിയന്ത്രണം തുടരും. കടകള്‍ രാത്രി ഏഴരവരെ മാത്രം. ഹോട്ടലുകളില്‍ രാത്രി 9 വരെ പാഴ്‌സലുകള്‍ അനുവദിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ സ0ബന്ധിച്ച് ഇന്ന് മുതല്‍ മുതല്‍ ബാധകമാവുക സംസ്ഥാന ഉത്തരവ്. ജില്ലാ തലത്തില്‍ ഞായറാഴ്ച വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലു0 സമാന നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഇതായിരിക്കും ബാധകമാകുകയെന്ന് ജില്ല ഭരണകൂടം അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം കടകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 7.30 വരെ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാഴ്‌സല്‍ വിതരണം രാത്രി ഒന്‍പതു വരെ തുടരാം. കടകളില്‍ പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം.ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു. അതിഥി തൊഴിലാളികള്‍ അവരുടെ നിലവിലുള്ള ഇടങ്ങളില്‍ തുടരണമെന്നു0 ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 37325 ആണ്. കൊവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 1095 കിടക്കകളാണ്.കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 2181 കിടക്കകളില്‍ 1086 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.