Monday, April 29, 2024
keralaNews

കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിക്ക് ആശുപത്രിയില്‍ സുഖപ്രസവം. തൊട്ടിലുമായി കലക്ടര്‍.

 

കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിക്ക് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ സുഖപ്രസവം. പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു പ്രസവം. പെണ്‍കുഞ്ഞിന് ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് സ്‌നേഹോപഹാരമായി തൊട്ടില്‍ നല്‍കി.

ചൊവ്വാഴ്ച രാത്രിയോടെയാണ് ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കിടെ കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന് 48 മണിക്കൂര്‍ കഴിയുമ്പോള്‍ കോവിഡ് പരിശോധന നടത്തുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.