Thursday, May 9, 2024
keralaNewspolitics

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചു; അറസ്റ്റ് മെമ്മോ പുറത്ത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് മെമ്മോ പുറത്ത്. നയതന്ത്ര ബാഗേജ് പിടികൂടിയപ്പോള്‍ അത് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചെന്ന് അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരെ ശിവശങ്കര്‍ വിളിച്ചുവെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നത്. സ്വപ്നയുടെ സാമ്ബത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ശിവശങ്കര്‍ പ്രത്യേക താത്പര്യം കാണിച്ചു. ഇതിനായി അദ്ദേഹം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും അറസ്റ്റ് മെമ്മോയില്‍ വ്യക്തമാക്കുന്നു.