Monday, April 29, 2024
keralaNews

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ട്യൂഷന്‍ സെന്ററുകള്‍,കമ്ബ്യൂട്ടര്‍ സെന്ററുകള്‍,നൃത്തവിദ്യാലയങ്ങള്‍, തൊഴില്‍ അധിഷ്ടിത പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഇവ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് സ്ഥാപന ഉടമകള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ആകെ ഹാളിന്റെ 50 ശതമാനം സ്ഥലത്തേ ഉണ്ടാകാവൂ അല്ലെങ്കില്‍ പരമാവധി ഉള്‍ക്കൊളളാവുന്നത് 100 പേര്‍ മാത്രം.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും പക്ഷെ തുറക്കാന്‍ അനുമതിയില്ല. തുറക്കുന്ന സ്ഥാപനങ്ങള്‍ ശാരീരിക അകലം, മാസ്‌ക്,സാനിറ്റൈസര്‍ എന്നിങ്ങനെ കൊവിഡ് സുരക്ഷാ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.