Saturday, May 4, 2024
keralaLocal NewsNews

കോവിഡ് ;എരുമേലിയില്‍ രണ്ട് വാര്‍ഡുകള്‍ അടച്ചു.

എരുമേലിയില്‍ ഗ്രാമപഞ്ചായത്തില്‍  ഇന്ന് പത്ത് പേര്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചേനപ്പാടി, ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് കോവീഡ് സ്ഥിരീക്കരിച്ചതിനെ തുടര്‍ന്നാണ് എംഇഎസ് പത്തേക്കര്‍ റോഡാണ് പോലീസ് അടച്ചു.മണിപ്പുഴയില്‍ ഇന്നലെ  ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീക്കരിച്ചിരുന്നു.

ചേനപ്പാടി, എംഇഎസ് പത്തേക്കര്‍ റോഡ് പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായതിന് തുടര്‍ന്ന് അടച്ചതായി പോലീസ് അധികൃതര്‍ പറഞ്ഞു. ചേനപ്പാടിയില്‍ രണ്ടു വീടുകളിലായി അഞ്ച് പേര്‍ക്കുമായാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് ചേനപ്പാടി ടൗണിലെ രണ്ട് പ്രദേശവും അടച്ചത്‌.
നേര്‍ച്ചപ്പാറയില്‍ പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് നേരത്തെ അടിച്ചിരുന്നു.എന്നാല്‍ ചില പ്രദേശങ്ങളില്‍ സമ്പര്‍ക്ക വ്യാപനമെന്ന രീതിയില്‍ ആശങ്കയിലാണ് നാട്ടുകാര്‍.കോവിഡ് സ്ഥിരീകരിച്ചവരും,ഇവരുടെ ബന്ധുക്കളും ജാഗ്രത ഇല്ലാതെ പല സ്ഥലത്തും ഇറങ്ങി നടന്നതായും നാട്ടുകാര്‍ പറയുന്നു.