Thursday, March 28, 2024
AstrologykeralaNews

ചെമ്പഴന്തിയിലെ മഹാസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ശ്രീനാരായണ ഗുരുജയന്തി പ്രമാണിച്ച് വര്‍ക്കല ശിവഗിരി മഠത്തിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ പരിപാടികള്‍. ചെമ്പഴന്തിയിലെ മഹാസമ്മേളനം വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ ശ്രീനാരായണ ദാര്‍ശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിത്ഥിയാകും.