Monday, April 29, 2024
keralaNewspolitics

മഹിളാ കോൺഗ്രസ് ഭാരവാഹിയെ  ചൊല്ലി മുണ്ടക്കയം   ബ്ലോക്ക്  കമ്മറ്റിയിൽ  വാക്പോര് . 

മഹിളാ കോൺഗ്രസ് ഭാരവാഹിയെ  ചൊല്ലി മുണ്ടക്കയം കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി വാക്പോര് .ഇന്ന് രാവിലെ മുണ്ടക്കയത്ത് നടന്ന യോഗമാണ് വാക്ക്  പോരിനും തർക്കത്തിനും വഴിയൊരുക്കിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം ബ്ലോക്ക് ഭാരവാഹികളുടെയും  തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടേയും നേതൃത്വത്തിൽ നടന്ന  യോഗത്തിലാണ്  മഹിളാ കോൺഗ്രസിലെ പൂഞ്ഞാർ മണ്ഡലം കമ്മറ്റി  ഭാരവാഹിയെ ചൊല്ലി അതിരൂക്ഷമായ തർക്കമുണ്ടായത് .
 
കഴിഞ്ഞ ദിവസമാണ്  കോൺഗ്രസ് മണ്ഡലം ഭാരവാഹിയെ സംസ്ഥാന അധ്യക്ഷ തന്നെ നിയമിച്ചത് . മണ്ഡലത്തിലെ ഭാരവാഹികളോ – പ്രവർത്തകരോ അറിയാതെ നൂലിൽ കെട്ടി ഇറക്കിയ നേതാവിനെതിരെ ബ്ലോക്ക് കമ്മറ്റിയിൽ ഗ്രൂപ്പുകൾ മറന്ന്  വനിതകളടക്കം പ്രതിഷേധമുയർന്നതും ശ്രദ്ധേയമായി.
തദ്ദേശ  തെരഞ്ഞെടുപ്പിൽ യാതൊരുവിധ പ്രവർത്തനവും
നടത്താത്തയാളെ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  സ്ഥാനത്തേക്ക് നിയമിച്ചതാണ് തർക്കത്തിന് വഴിയൊരുക്കിയത് . യോഗത്തിൽ എ – ഐ ഗ്രൂപ്പുകൾ സംയുക്തമായാണ് പ്രതിഷേധം  ഉന്നയിച്ചത്. വനിതാ മെമ്പർമാർ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയത് കോൺഗ്രസ് ഉന്നത നേതാക്കളെയും വെട്ടിലാക്കി . ഇതു സംബന്ധിച്ച് സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിന്  പരാതി നൽകാനൊരുങ്ങുകയാണ് ഇവർ , ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബ്ലോക്ക് –  വാർഡ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതിന് പിന്നിലും ചില കോൺഗ്രസ് നേതാക്കൾ ഉണ്ടെന്ന ആരോപണവും യോഗത്തിൽ ഉയർന്നു .
തിരഞ്ഞെടുപ്പ് സമയത്ത് പ്രചരണപരിപാടികളിലോ ഏതെങ്കിലും യോഗങ്ങളിലോ  പങ്കെടുക്കാത്ത ഒരാളാണ് കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനത്ത് വച്ചത്  കോൺഗ്രസ് പ്രവർത്തകരോടുള്ള  കടുത്ത വഞ്ചന ആണെന്നും യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു . എരുമേലി മണ്ഡലം കമ്മറ്റി  ഇൻ  ചാർജുള്ള കെപിസിസി   സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ്  തർക്കവും – വാക്കുപോലും നടന്നത് .
മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുക്കൂട്ടുതറ ബ്ലോക്കിൽ നിന്നും വിജയിച്ച മാഗി  ജോസഫിനെ താൽക്കാലികമായി നിയമിച്ചിരുന്നുവെങ്കിലും ഇവരെ മാറ്റിയാണ്  പുതിയയാളെ നിയമിച്ചത് ,ബൂത്ത് കമ്മറ്റി മുതൽ  കോൺഗ്രസിൽ പുന.സംഘടന വേണമെന്ന  ആവശ്യവും യോഗത്തിൽ ഉയർന്നു .