Tuesday, May 14, 2024
Newsworld

ഇന്തോനേഷ്യയില്‍ ഭൂചലനം മരണം 56 ആയി.

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മണസംഖ്യ 56 ആയി ഉയര്‍ന്നു. തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കൂടുതല്‍ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.വെള്ളിയാഴ്ച രാത്രി സുലവേസി ദ്വീപിലെ മാമുജു നഗരത്തിലും പരിസരത്തുമാണ് ഭൂചലനമുണ്ടായത്. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നുവീണിരുന്നു.ഭൂചലനത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് വീടില്ലാതാകുകയും 800ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ അത്യാസന്ന നിലയില്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മാമുജുവില്‍ 47 പേരും മജേനെയില്‍ ഏഴുപേരുമാണ് മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് പറഞ്ഞു.