Saturday, May 4, 2024
keralaNewspolitics

കല്ലംമ്പള്ളിയുടെ ഒരു ഫോൺ കോൾ വന്നു;  കോൺഗ്രസിന്റെ അറംപറ്റിയ മുദ്രാവാക്യങ്ങൾ : നടുക്കം വീട്ടുമാറാതെ ജോസ് സർ

രാജ്യത്ത്  കോൺഗ്രസ് ഉയർത്തിയ  രണ്ട് മുദ്രാവാക്യങ്ങളും  യാദൃശികമാണെങ്കിലും അത് വരുത്തിയ ദുരന്തവും  ഇന്നും ഓർമ്മയിൽ നിന്നും വിട്ടു മാറുന്നില്ല .
അന്നത്തെ ആ സംഭവം വിവരിക്കുകയാണ്   പൊതുപ്രവർത്തകനായ ജോസ്  സർ എന്ന ജോസ്  ജോർജ് പഴയ തോട്ടം .
ഫെയ്സ് ബുക്ക് പോസ്റ്റ് .
 നടുക്കം വിട്ടു മാറാത്ത ആ സംഭവം ..
കേരളത്തിൽ നടക്കുവാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ആരംഭം കുറിക്കുവാൻ പോകുന്ന സന്ദർഭത്തിൽ എൻ്റെ ഓർമ്മയിൽ ഇന്നും ഒളിമങ്ങാതെ നിൽക്കുന്ന ഇലക്ഷൻ പ്രചരണം ആണ് 1991ലെ നിയമസഭാ തിരഞ്ഞെടുപ്പ് .  തുടർഭരണം ലക്ഷ്യമിട്ട് 1987 ൽ  നയനാർ സർക്കാർ  1991ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിനൊപ്പം കേരളാ നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടത്തുവാൻ തീരുമാനിച്ചു.91 ലെ തിരഞ്ഞെടുപ്പിൽ പഴയ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ  എൽ ഡി എഫ്  സ്ഥാനാർത്ഥിയായി നിന്നത് സഖാവ് കെ.ജെ.തോമസ്സ് ആയിരുന്നു. അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള 1977 മുതൽ ഉള്ള എല്ലാ ഇലക്ഷനുകളിലും നിയോജക മണ്ഡലത്തിൽ  സജീവമായി പ്രവർത്തിച്ചു വന്നിരുന്ന  ഒരു കേരളാ കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു ഞാൻ . കെ .ജെ  തോമസ്സിൻ്റെ ഇലക്ഷൻ പ്രചരണത്തിൻ്റെ ഭാഗമായി എരുമേലി പഞ്ചായത്തിലെ എലിവാലിക്കര ഈസ്റ്റിൽ ഒരു പോതുയോഗം സംഘടിപ്പിച്ചു .  ആ യോഗത്തിൽ പ്രസംഗിക്കുവാനുള്ള അവസരം എനിക്ക്  ഉണ്ടായി. പുതിയ കാര്യങ്ങൾ (ആശയങ്ങൾ ) പ്രസംഗത്തിൽ അവതരിപ്പിക്കുക പതിവാണ്. പ്രസംഗ വിഷയങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ട് സ്റ്റേജിൽ ഇരിക്കുമ്പോൾ എൻ്റെ മനസ്സിൽ ഒരു പുതിയ വിഷയം ആശയം കടന്നു വന്നു.1991 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഒരു മുദ്രാവാക്യം ഉയർത്തി “രാജീവിനെ വിളിക്കു രാജ്യത്തെ രക്ഷിക്കു” എന്നതായിരുന്നു ആ മുദ്രാവാക്യം. പെട്ടെന്ന് എൻ്റെ മനസ്സിൽ കൂടി 1980ലെ പാർലമെൻ്റ് ഇലകഷനിൽ കോൺഗ്രസ്സ് ഉയർത്തിയത് ഇതേ മുദ്രാവാക്യം തന്നെയാണല്ലോ എന്ന കാര്യം ഓർമ്മ വന്നു. ഇന്ദിരാഗാന്ധിയെ വിളിക്കു ഇന്ത്യയെ രക്ഷിക്കു” എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം’ അന്നത്തെ കോൺഗ്രസ് പ്രസിഡൻ്റായിരുന്ന ദേവകാന്ത് ബറുവയാണ്  ഈ മുദ്രാവാക്യം അവതരിപ്പിച്ചത്. ആ ഇലക്ഷനിൽ ഇന്ദിരാഗാന്ധി അധികാരത്തിൽ തിരികെ വന്നു . കെ ജെ യുടെ ഇലക്ഷൻ പ്രചരണ യോഗത്തിലെ എൻ്റെ പ്രസംഗത്തിൽ ഞാൻ പറഞ്ഞു കോൺഗ്രസ്സുകാർ ഈ തിരഞ്ഞെടുപ്പിൽ ഉയർത്തുന്ന മുദ്രാവാക്യം  “രാജീവിനെ വിളിക്കു രാജ്യത്തെ രക്ഷിക്കു ” എന്നുള്ള മുദ്രാവാക്യം ദയവായി ഉപക്ഷിക്കണം കാരണം ഇത് അറം പറ്റുന്ന മുദ്രാവാക്യം ആണ് .  80കളിൽ കോൺഗ്രസ്സ് ഉയർത്തിയ ഇന്ദിരയെ വിളിക്കു ഇന്ത്യയെ രക്ഷിക്കു എന്ന മുദ്രാവാക്യം അറം പറ്റി. ബഹുമാന്യയായ ഇന്ദീരാഗാന്ധി സിക്കു ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. അതുകൊണ്ട് ദയവായി കോൺഗ്രസ്സ് ഈ മുദ്രാവാക്യം ഉപേക്ഷിക്കണം,  ഉയർത്തരുത് ,  ഇത് അറം പറ്റുന്ന മുദ്രാവാക്യമാണ് എന്നു ഞാൻ പറഞ്ഞു . ഇത്  കേട്ട ജനങ്ങൾ കരഘോഷത്തേടെ അതിനെ വരവേറ്റു. ഏകദേശം 250 ആളുകൾ പങ്കെടുത്ത ആവേശകരമായ യോഗമായിരുന്നു അത്.  ഇലക്ഷൻ പരസ്യ പ്രചരണം അവസാന ദിവസം അതിൻ്റെ തുടക്കം എരുമേലി പേട്ട കവലയിൽ നിന്നായിരുന്നു.  രാവിലെ കോർണർ യോഗങ്ങളുടെ ഉൽഘാടനം നിർവഹിക്കുവാൻ എത്തി ചേർന്ന യശശരീരനായ തോമസ്സ് കല്ലംമ്പള്ളി എക്സ് എം എൽ എ  എന്നോടു ചോദിച്ചു പുതിയ നമ്പർ വല്ലതും ഉണ്ടോ എന്ന് , എലിവാലിക്കരയിലെ എൻ്റെ പ്രസംഗവും ജനങ്ങളുടെ ആവേശവുമൊക്കെ അദ്ദേഹത്തോട്  പറഞ്ഞു . കല്ലംമ്പള്ളി മുണ്ടക്കയം – പാറത്തോടു വഴി കാഞ്ഞിരപ്പള്ളിയിലെ സമാപനം വരെയുള്ള യോഗങ്ങളിൽ എന്നെക്കാൾ ഭംഗിയായി ഈ വിഷയം അവതരിപ്പിച്ചു . ഞാൻ എരുമേലി – മണിമല പഞ്ചായത്തുകളിലെ യോഗങ്ങളിൽ ഈ വിഷയം അവതരിപ്പിച്ചു . അന്നത്തെ പ്രചരണം കഴിഞ്ഞ് രാത്രിയിൽ കിടന്ന് ഉറങ്ങുമ്പോൾ കല്ലംമ്പള്ളിയുടെ ഒരു ഫോൺ കോൾ വന്നു.  രാജീവ്  ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരീൽ ബോംബ്  സ്പേടനത്തിൽ കൊല്ലപ്പെട്ടു എന്ന്  പറഞ്ഞു.എൻ്റെ ഫോണിലേയ്ക്ക് ഭീക്ഷണി ഫോൺ വിളികൾ എത്തി .അവരോടു ഞാൻ പറഞ്ഞു ഞാൻ പ്രസംഗിച്ചതുകൊണ്ട് ആണോ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കല്ലംമ്പള്ളി സാറിൻ്റെ വീടിന് നേരെ വരെ അക്രമണത്തിനു ശ്രമമുണ്ടായി.രാജീവിൻ്റെ ദാരുണമരണം കാരണം തീരെഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയും ചെയ്തു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ നയനാരുടെ LDF ൻ്റെ തുടർ ഭരണം എന്ന കാഴ്ചപാട് നടന്നില്ല. കാഞ്ഞിരപ്പള്ളിയിലെ വിജയവും പരാജയപ്പെട്ടു.