Monday, April 29, 2024
EntertainmentkeralaNewsObituary

സിനിമ നടന്‍ കാലടി ജയന്‍ അന്തരിച്ചു

തിരുവനന്തപുരം; സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ (77) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  സംസ്‌കാരം പിന്നീട്. തിരുവനന്തപുരത്തെ മണക്കാട് കാലടിയിലാണ് സ്വദേശം.സിബിഐ ഡയറിക്കുറിപ്പ്, അര്‍ത്ഥം, മഴവില്‍ക്കാവടി, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അന്‍പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിക്കുകയും പത്തിലധികം സീരിയലുകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. നാടക ട്രൂപ്പുകളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ടൈറ്റാനിയം ഫാക്ടറിയിലും ജീവനക്കാരനായിരുന്നു.