Wednesday, May 15, 2024
keralaNewsObituary

ദേശാഭിമാനി ലേഖകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ എം ഒ ഷിബു (ഷിബു മോഹന്‍) കൊവിഡ് ബാധിച്ച് അന്തരിച്ചു. 46 വയസായിരുന്നു.
ഇന്ന് പുലര്‍ച്ചെ 12.30-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ മൂന്നാം തിയതി മറ്റുചില അസുഖങ്ങള്‍ കാരണം ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരുന്നു. മള്‍ട്ടിസ്‌പെഷ്യാലിറ്റിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സിച്ച് വരുകയായിരുന്നു. സംസ്‌കാരം വൈകിട്ട്. ഭാര്യ സുനിത (ആറ്റിങ്ങല്‍ ബീവറേജ്സ് ), രണ്ട് ആണ്‍ മക്കള്‍ (വിദ്യാര്‍ഥികള്‍)