Friday, May 3, 2024
keralaNewspolitics

സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിയില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതികാണിച്ചു .അനാവശ്യമായ തിടുക്കം കാട്ടിയത് അഴിമതി ലക്ഷ്യം വെച്ചാണെന്നും സതീശന്‍ ആരോപിച്ചു. സില്‍വര്‍ലൈന്‍ കേരളത്തെ ശ്രീലങ്കയാക്കും. പദ്ധതിയ്ക്കെതിരെയുള്ള ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കെ- റെയിലിനെതിരെ പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ എതിര്‍പ്പുകള്‍ വന്നിരുന്നു. നിരവധി പേര്‍ പദ്ധതിയെ തള്ളിപ്പറയുകയും പദ്ധതി തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു .എന്നാല്‍ അവര്‍ക്കെതിരെ സൈബര്‍ ആക്രമണമാണ് സിപിഎം നടത്തിയത്.എന്തിനാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സമീപകാലങ്ങളിലായി മുഖ്യമന്ത്രിക്ക് അരക്ഷിതത്വ ബോധം വളരുകയാണ്. ആ അരക്ഷിതത്വ ബോധമാണ് മുഖ്യമന്ത്രിയെ കൊണ്ട് മറ്റുള്ളവരെ പരിഹസിക്കാനും അവര്‍ക്ക് മേല്‍ കുതിരകയറാനും പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

ചിന്തന്‍ ശിബിരത്തിനെ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനാണ്. മാധ്യമം പത്രത്തിനെതിരെ മന്ത്രിയായിരിക്കെ കെടി ജലീല്‍ കത്തെഴുതിയത് മുഖ്യമന്ത്രി അറിഞ്ഞതേയില്ലേ എന്നും അദ്ദേഹം ചോദിച്ചു. തള്ളിപറയലുകള്‍ മാത്രം കേള്‍ക്കാനുള്ള ഒരു ജന്മമായി കെടി ജലീല്‍ മാറി എന്നത് സങ്കടകരമായ കാര്യമാണ്. വാര്‍ത്തകള്‍ പുറത്ത് വന്ന് ഇത്ര സമയം ആയിട്ടും ജലീലിനോട് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ആയിട്ടില്ല എന്നും സതീശന്‍ കുറ്റപ്പെടുത്തി.കെഎസ്ആര്‍ടിസിയെ പോലുള്ള പോതുമേഖല സ്ഥാപനത്തെ അടച്ച് പൂട്ടി സ്വിഫ്റ്റ് പോലുള്ള കരാര്‍ തൊഴിലാളികളെ സ്ഥാപിക്കുന്ന ഒരു സ്ഥാപനം തുടങ്ങുന്നത് എന്ത് ഇടത് പക്ഷമാണ്. മുഖ്യമന്ത്രി പുറത്തിറത്തിറങ്ങിയാല്‍ അപ്പോള്‍ ആളുകളെ കരുതല്‍ തടങ്കലില്‍ ആക്കും, ഇതോക്കെ ഇടത് പക്ഷ സമീപനം ആണോ . മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ഈ സര്‍ക്കാര്‍ യാതൊരു വിധത്തിലും ഇടതുപക്ഷ സമീപനം കാണിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.