Friday, May 3, 2024
EntertainmentindiaNews

ചിയാന്‍ വിക്രം മുത്തച്ഛനായി; മകള്‍ അക്ഷിതയ്ക്ക് കുഞ്ഞു പിറന്നു.

 

കോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രം മുത്തച്ഛനായി. വിക്രത്തിന്റെ മകള്‍ അക്ഷിതയ്ക്ക് കുഞ്ഞു പിറന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്ഷിത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.മനു രഞ്ജിത്തുമായുള്ള അക്ഷിതയുടെ വിവാഹം 2017-ല്‍ ആയിരുന്നു.കരുണാനിധിയുടെ മകനാണ് മനു രഞ്ജിത്ത്. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടില്‍ വെച്ചായിരുന്നു മനുവിന്റെയും അക്ഷിതയുടെയും വിവാഹം നടന്നത്. വലിയ ആഘോഷമായി റിസപ്ഷനും നടത്തിയിരുന്നു.മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍, കര്‍ണന്‍ എന്നീ ചിത്രങ്ങളാണ് വിക്രത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.