Saturday, April 27, 2024
keralaNewsObituary

ജപ്തി ഭീഷണി; കിടപ്പുരോഗി ജീവനൊടുക്കി

പത്തനംതിട്ട: ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. പത്തനംതിട്ടയിലെ അടൂര്‍ നെല്ലിമുകള്‍ സ്വദേശി യശോദരനാണ് മരിച്ചത്. ഏഴ് വര്‍ഷമായി കിടപ്പുരോഗിയാണ് യശോദരന്‍. വീട് ജപ്തി ചെയ്യുന്നതിനുള്ള നോട്ടീസ് ബാങ്കില്‍ നിന്നും കിട്ടിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.ഈ മാസം 23 നാണ് യശോദരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയം യശോധരന്‍ കത്തികൊണ്ട് ശരീരത്തില്‍ സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. അടൂര്‍ കാര്‍ഷിക വികസന ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് ഈ മാസം 25-ന് ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്കിന്റെ നോട്ടീസ് വന്നിരുന്നു. ഇതില്‍ മനംനൊന്താണ് യശോദരന്‍ ആത്മഹത്യ ചെയ്തത്.